പാലക്കാട് നഗരസഭയില്‍ പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ്

Update: 2025-12-11 08:03 GMT

പാലക്കാട്: ബിജെപിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. പാലക്കാട് നഗരസഭയിലെ 19ാം വാര്‍ഡില്‍ പൂജിച്ച താമര വിതരണം ചെയ്തു എന്നാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടാനുള്ള ശ്രമമാണെന്നും യുഡിഎഫ് ആരോപിക്കുന്നു.

ബിജെപി സ്ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനുമെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഹരിദാസ് മച്ചിക്കനാണ് പരാതി നര്‍കിയത്. പരാതിയുടെ പശ്ചാത്തലത്തില്‍, തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും.

Tags: