തോട്ടത്തില്‍ അതിക്രമിച്ചു കയറി ആക്രമണം; മധ്യവയസ്‌കന്‍ മരിച്ചു

Update: 2025-03-15 03:35 GMT

പാലക്കാട്: മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ തോട്ടം തൊഴിലാളി മരിച്ചു. ഗോപാലപുരം സ്വദേശി ഞ്ജാനശക്തി വേല്‍ (48) ആണ് മരിച്ചത്. മീനാക്ഷിപുരത്താണ് സംഭവം. നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ ഞ്ജാനശക്തി വേലിനെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണം നടത്തിയതായി കരുതുന്ന കന്നിമാരി, വരവൂര്‍ സ്വദേശികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി മീനാക്ഷിപുരം പോലിസ് അറിയിച്ചു.