മരിച്ച നിലയില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ച സംഭവം കൊലപാതകമെന്ന് പോലിസ്

Update: 2025-07-31 16:44 GMT

പാലക്കാട്: നഗരമധ്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. യുവതിയെ ആശുപത്രിയില്‍ എത്തിച്ച സുബ്ബയ്യനാണ് പ്രതി. ലൈംഗികാതിക്രമത്തിനിടയിലെ ബലപ്രയോഗത്തില്‍ ആന്തരിക അവയങ്ങള്‍ക്ക് ക്ഷതമേറ്റതാണ് യുവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നത്.

ഇന്നലെ രാത്രിയിലാണ് 46കാരിയെ സുബ്ബയ്യന്‍ ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ ടൗണ്‍ സൗത്ത് പോലിസ് ചോദ്യം ചെയ്തപ്പോളാണ് കൊലപാതക സൂചന ലഭിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു. വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശിയാണ് സുബയ്യന്‍. നേരത്തെ ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിലും പ്രതിയാണിയാള്‍.