കോട്ടയം: അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ കാര്‍ െ്രെഡവര്‍ അറസ്റ്റില്‍. ചെറുവിള വീട്ടില്‍ ചന്ദൂസ് (24) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പാലാ പോലിസ് അറിയിച്ചു. മുണ്ടാങ്കല്‍ ഭാഗത്ത് രാവിലെ ഒമ്പത് മണിക്ക് കാറും സ്‌കൂട്ടറും ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചിരുന്നു. മേലുകാവ് സ്വദേശി ധന്യ (35) പാലാ അന്തിനാട് സ്വദേശി ജോമോള്‍ ബെന്നി (35) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകള്‍ അന്നമോള്‍ (12)ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
