പഹല്‍ഗാം ആക്രമണം; നിഷ്പക്ഷ അന്വേഷണത്തിന് തയ്യാര്‍: പാകിസ്താന്‍ പ്രധാനമന്ത്രി

Update: 2025-04-26 08:18 GMT

ഇസ് ലാമാബാദ്: പഹല്‍ഗാം ആക്രമണത്തില്‍ 'നിഷ്പക്ഷ അന്വേഷണത്തിന്' ഇസ് ലാമാബാദ് തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നടന്ന ചടങ്ങിലാണ് പ്രസ്താവന. ഇസ് ലാമാബാദ് പരമാധികാരം സംരക്ഷിക്കാന്‍ തയ്യാറാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

'നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തിലും പങ്കെടുക്കാന്‍ പാകിസ്താന്‍ തയ്യാറാണ്,' ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

'അന്താരാഷ്ട്രതലത്തില്‍ നടത്തുന്ന ഏതൊരു അന്വേഷണവുമായും ഇസ് ലാമാബാദ് 'സഹകരിക്കാന്‍ തയ്യാറാണ്' എന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞതിന് പിന്നാലെയാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവന.

Tags: