ഇസ് ലാമാബാദ്: പാകിസ്താനിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 337 ആയി. ഡസന്‍ കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. വടക്കന്‍ പര്‍വതപ്രദേശങ്ങള്‍, പ്രത്യേകിച്ച് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. തെക്കന്‍ പാകിസ്താനില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ കൂടുതല്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ജൂണ്‍ 26 മുതല്‍ രാജ്യത്ത് സാധാരണയേക്കാള്‍ ഉയര്‍ന്ന മഴയാണ് പെയ്തത്, 600 ലധികം പേര്‍ മരിച്ചു.