അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി പാകിസ്താന്‍

Update: 2025-05-07 02:16 GMT

റാവല്‍പിണ്ടി: ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി പാകിസ്താന്‍ സൈനിക വക്താവ് ലഫ്റ്റനന്റ് ജനറല്‍ അഹമദ് ശരീഫ് ചൗധരി. അഞ്ച് യുദ്ധവിമാനങ്ങളും ഒരു ഡ്രോണും വെടിവച്ചിട്ടതായി അഹമദ് ശരീഫ് ചൗധരി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ലെന്നും റിപോര്‍ട്ടിലുണ്ട്. മൂന്നു റഫാല്‍ ജെറ്റുകളും ഒരു മിഗ്-29 വിമാനവും ഒരു എസ്.യു-30 ജെറ്റും ഒരു ഹെറോണ്‍ ഡ്രോണും വീഴ്ത്തിയെന്നാണ് പാകിസ്താന്റെ അവകാശവാദം. പല പാകിസ്താന്‍ അധികൃതരും വ്യത്യസ്തമായ വിവരങ്ങളാണ് നല്‍കുന്നത്.

അതേസമയം, കശ്മീരിലെ പമ്പോരില്‍ ഒരു യുദ്ധവിമാനം സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണു. പമ്പോരിലെ വുയാന്‍ ഗ്രാമത്തിലാണ് സംഭവം. പാകിസ്താന്റെ ജെഎഫ്-17 യുദ്ധവിമാനം ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടതാണെന്ന് ചില റിപോര്‍ട്ടുകള്‍ പറയുന്നു.