മുസ്‌ലിം ലീഗിനെതിരേ വിവാദ പരാമർശം നടത്തി പി സരിൻ

Update: 2025-10-05 09:00 GMT

പാലക്കാട്: മുസ് ലിം ലീഗിനെതിരെ വർഗീയ പരാമർശവുമായി സിപിഎം പ്രവർത്തകൻ പി സരിൻ. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാരെന്നാണ് സരിന്റെ പ്രസ്താവന.

യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സരിന്റെ വിവാദ പരാമർശം.ലീഗിന് കൊടുക്കുന്ന ഓരോവോട്ടും ആർഎസ്എസിന് കൊടുക്കുന്നതിന് തുല്യമാണെന്നും സരിൻ പറഞ്ഞു.

ബിജെപിയെ അവരുടെ വഴിക്ക് വളരാൻ ലീഗ് വഴിവെട്ടികൊടുക്കുകയാണെന്നും സരിൻ ആരോപിച്ചു. തിരുവേഗപ്പുറയിലെ ലീഗുകാർക്ക് മതഭ്രാന്താണ്. എസ്ഡിപിഐ , ജമാഅത്തെ ഇസ്ലാമി എന്നിവരുമായി ചേർന്നാണ് ലീഗ് പ്രവർത്തിക്കുന്നതെന്നും സരിൻ പറഞ്ഞു.

Tags: