വടക്കന്‍ സിക്കിമില്‍ കനത്ത മഴ, മണ്ണിടിച്ചില്‍; ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

Update: 2025-04-25 05:30 GMT

സിക്കിം: വടക്കന്‍ സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

'ലാചെന്‍ ചുങ്താങ് റോഡിലും ലാച്ചുങ് ചുങ്താങ് റോഡിലും മുന്‍ഷിതാങ്ങില്‍ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ, വടക്കന്‍ സിക്കിമില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നു. ചുങ്താങ്ങിലേക്കുള്ള റോഡ് തുറന്നിരിക്കുന്നു, പക്ഷേ കനത്ത മഴ കാരണം രാത്രിയില്‍ അവിടെ പ്രവേശിക്കാന്‍ കഴിയില്ല,' മംഗന്‍ ജില്ലാ പോലിസ് സൂപ്രണ്ട് സോനം ദെച്ചു ഭൂട്ടിയ പറഞ്ഞു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വടക്കന്‍ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയയ്ക്കരുതെന്ന് ജില്ലാ ഭരണകൂടം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: