''എന്റെ മകന്‍ നിരപരാധിയായിരുന്നു; നീതി വേണം''-ബണ്ട്വാളില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്റെ പിതാവ്

Update: 2025-05-29 12:46 GMT

മംഗളൂരു: ബണ്ട്വാളില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ നിരപരാധിയായിരുന്നുവെന്നും നീതി വേണമെന്നും പിതാവ് അബ്ദുല്‍ ഖാദര്‍. ''ഞങ്ങള്‍ വളരെ ദരിദ്രരാണ്. ഞങ്ങളുടെ മകന്‍ നിരപരാധിയായിരുന്നു. അവന്‍ ആരുടെയും വീട്ടില്‍ പോയി ഉപദ്രവിച്ചിട്ടില്ല. ഒരു കാരണവുമില്ലാതെയാണ് അവനെ കൊലപ്പെടുത്തിയത്. അവന്‍ സ്വന്തം ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍, അവന്റെ രണ്ട് കൊച്ചുകുട്ടികള്‍ അനാഥരായി. ഞങ്ങള്‍ക്ക് നീതി വേണം. കൊലയാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണം.''-അബ്ദുല്‍ ഖാദറും ഭാര്യ ആസിയയും പറഞ്ഞു.

അബ്ദുല്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കുരിയാല്‍ ഗ്രാമത്തിലെ ദീപക്(21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തന്‍(19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.