ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി കൊണ്ടുള്ള ഉത്തരവ്; പ്രതിഷേധവുമായി അഭിഭാഷകര്‍

Update: 2025-03-25 09:23 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധവുമായി അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍. ''ഈ പ്രതിഷേധം ഏതെങ്കിലും കോടതിക്കോ ജഡ്ജിക്കോ എതിരല്ല, മറിച്ച് നീതിന്യായ വ്യവസ്ഥയെ വഞ്ചിച്ചവര്‍ക്കെതിരെയാണ്. അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും സുതാര്യതയില്ലാത്ത ഒരു സംവിധാനത്തിനും എതിരെയാണ് ഞങ്ങളുടെ പോരാട്ടം'' ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്ഥലംമാറ്റത്തിനെതിരെ തിങ്കളാഴ്ച ബാര്‍ അസോസിയേഷന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ സമഗ്രമായ പോരാട്ടത്തിന് അസോസിയേഷന്‍ തയ്യാറാണെന്ന് തിവാരി ഉറപ്പിച്ചു പറഞ്ഞു.

സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ആവശ്യം. തുടക്കം മുതല്‍ തന്നെ ഈ വിഷയം മറച്ചുവെക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അനന്തരഫലങ്ങള്‍ എന്തുതന്നെയായാലും ഒരു പരിഹാരത്തിലെത്തുന്നതുവരെ, തങ്ങള്‍ ജോലി പുനരാരംഭിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: