സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം; ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പറഞ്ഞു.
രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും എക്‌സില്‍ കുറിച്ചു.എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണതിനെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. ധീരതയുടെ വിജയമാണ് ഇതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും എക്‌സില്‍ കുറിച്ചു.