പ്രതിപക്ഷ ബഹളം, ഉച്ചയ്ക്ക് 12 മണി വരെ സഭ നിര്‍ത്തിവച്ചു

Update: 2025-12-01 06:05 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് 12 മണി വരെയാണ് സഭ നിര്‍ത്തിവച്ചത്. ലോക്സഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചയുടന്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍ സ്പീക്കറുടെ അഭ്യര്‍ഥന പ്രതിപക്ഷ അംഗങ്ങള്‍ മുഖവിലക്കെടുക്കാന്‍ തയ്യാറായില്ല.

അതേസമയം, പരാജയത്തിന്റെ നിരാശയ്‌ക്കോ വിജയത്തിന്റെ അഹങ്കാരത്തിനോ ഉള്ള വേദിയായി ഈ സമ്മേളനം മാറരുതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പുതിയ തലമുറ അനുഭവത്തില്‍ നിന്ന് പ്രയോജനം നേടണം. നാടകമല്ല, അവതരണമാണ് വേണ്ടത്. ദേശീയ നയത്തെക്കുറിച്ചായിരിക്കണം ചര്‍ച്ചയെന്നും മോദി പ്രതികരിച്ചു.

Tags: