ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തടസ്സപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവച്ചു. ഓപറേഷന്‍ സിന്ദൂരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് സഭയില്‍ ബഹളം അരങ്ങേറിയത്. ലോക്സഭയില്‍, സ്പീക്കര്‍ ഓം ബിര്‍ള അംഗങ്ങളോട് മര്യാദ പാലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു.