തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സഭ ഇന്നും നിര്‍ത്തിവച്ചു. പ്രതിപക്ഷവും സ്പീക്കറും ഏറ്റുമുട്ടി. പ്രതിപക്ഷം കൂട്ടത്തോടെ ഡയസിലേക്കു കയറാന്‍ ശ്രമിച്ചു. ഇതോടെ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. മന്ത്രി വാസവന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. അതേസമയം, പ്രതിപക്ഷ നേതാവ് അക്രമം പ്രോല്‍സാഹിപ്പിക്കുകയാണെന്ന് എം ബി രാജേഷ് പറഞ്ഞു. ഇന്നലെയും സമാനമായ രീതിയില്‍ സഭയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.