'പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പ് ദിവസം വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കരുത്'; വിവാദ പരാമര്‍ശത്തില്‍ ജെഡിയു നേതാവിനെതിരേ കേസ്

Update: 2025-11-04 10:52 GMT

പട്‌ന: വിവാദ പരാമര്‍ശത്തില്‍ ജെഡിയു നേതാവിനെതിരേ കേസ്. ബിഹാറിലെ പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുപ്പ് ദിവസം വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്ന കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ്് എന്നറിയപ്പെടുന്ന ലല്ലന്‍ സിങിന്റെ പ്രസ്താവനയിലാണ് പോലിസ് കേസെടുത്തത്. ലല്ലന്‍ സിങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ്, മുതിര്‍ന്ന ജെഡിയു നേതാവുമായ ലല്ലന്‍ സിങ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് വഴിവച്ചതിനുപിന്നാലെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിഷയത്തില്‍ നേരത്തെ ലല്ലന്‍ സിങ്ങിന് നോട്ടിസ് നല്‍കിയിരുന്നു.

Tags: