ഉത്തരാഖണ്ഡിലെ വഖ്ഫ് ബോര്‍ഡ് മദ്‌റസകളില്‍ ഓപ്പറേഷന്‍ സിന്ദൂറും പഠിപ്പിക്കും

Update: 2025-05-20 16:38 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ സിന്ദൂറെന്ന ഇതിഹാസം മദ്‌റസ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഫ്തി ഷാമൂം ഖാസി പറഞ്ഞു. പ്രതിരോധമന്ത്രി രാജ് നാഥ് സിങുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.

''ഞങ്ങള്‍ പ്രതിരോധ മന്ത്രിയെ കാണുകയും ഓപ്പറേഷന്‍ സിന്ദൂറിന് അദ്ദേഹത്തെയും പ്രധാനമന്ത്രിയെയും അഭിനന്ദിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ മദ്‌റസകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഞങ്ങളുടെ നീക്കത്തിന്റെ ഭാഗമായി, പാഠ്യപദ്ധതിയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുത്തും''

2016ലെ ഉത്തരാഖണ്ഡ് മദ്‌റസ ബോര്‍ഡ് ആക്ട് പ്രകാരം കോഴ്‌സ്, പാഠപുസ്തകങ്ങള്‍, പഠന സാമഗ്രികള്‍ എന്നിവ നിര്‍ദ്ദേശിക്കാന്‍ ബോര്‍ഡിന് കഴിയും. ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതം, രാമായണം എന്നിവയ്‌ക്കൊപ്പം സംസ്‌കൃതവും മദ്‌റസകളില്‍ പഠിപ്പിക്കുമെന്ന് നേരത്തെ ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.