ഓപറേഷന്‍ സിന്ദൂര്‍; വിശദീകരിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം

വാര്‍ത്താസമ്മേളനത്തില്‍ സൈന്യത്തെ പ്രതിനിധീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും സംസാരിച്ചു.

Update: 2025-05-07 05:32 GMT

ന്യൂഡല്‍ഹി: പാകിസ്താനെതിരേ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രെക്ക് വിശദീകരിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം. പാക് ആക്രമണങ്ങളുടെ വിഡിയോ പ്രദര്‍ശിപ്പിച്ചായിരുന്നു തുടക്കം. പഹല്‍ഗാമില്‍ നടന്നത് മാരകമായ ആക്രമണമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ആക്രമണത്തിലെ പാകിസ്ഥാന്‍ ബന്ധം തെളിഞ്ഞെന്നും ഇന്ത്യ അതിനു ശക്തമായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അക്രമകാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

മതസ്പര്‍ധ ഉണ്ടാക്കാനുള്ള പാക്കിസ്താന്റെ നീക്കം ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിലെ പാക്ക് പങ്ക് വ്യക്തമാണ്. കശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാിതെന്നും ഇതുവരെ നടന്നതില്‍ നിഷ്ഠൂരമായ ആക്രമണമാണിതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സൈന്യത്തെ പ്രതിനിധീകരിച്ച് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും സംസാരിച്ചു.


updating....,.




Tags: