ഓപ്പറേഷന്‍ വനരക്ഷ; രണ്ട് റേഞ്ച് ഓഫിസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-09-30 06:25 GMT

ഇടുക്കി: സംസ്ഥാനത്തെ വനം റേഞ്ച് ഓഫിസുകളില്‍ 'ഓപ്പറേഷന്‍ വനരക്ഷ' എന്നപേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഓഫിസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. തേക്കടി, വള്ളക്കടവ് റേഞ്ചിലുള്ള ഓഫിസര്‍മാര്‍ക്കെതിരെയാണ് നടപടി. കെ ഇ സിബി, അരുണ്‍ കെ നായര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

ഓപ്പറേഷന്‍ വനരക്ഷയെന്ന പേരില്‍ ശനിയാഴ്ച രാവിലെയാണ് വിജിലന്‍സ് സംഘം സംസ്ഥാനത്തെ വിവിധ വനം റേഞ്ച് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. മരംമുറി അനുമതി, ലാന്‍ഡ് എന്‍ഒസി തുടങ്ങിയവയുമായി ബന്ധപ്പെട്ട് വന്‍ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിനുലഭിച്ച വിവരത്തെ തുടര്‍ന്നാണ് പരിശോധന. വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അഴിമതി രഹിതമാക്കുന്നതിനും വനവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായാണ് നടപടികളെന്ന് വിജിലന്‍സ് വ്യക്തമാക്കി.

Tags: