ഓപ്പറേഷന്‍ ഡിഹണ്ട്: 234 പേരെ അറസ്റ്റ് ചെയ്തു; 997 കുറ്റവാളികള്‍ നിരീക്ഷണത്തില്‍

Update: 2025-03-16 01:58 GMT

കൊച്ചി:ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി വെള്ളിയാഴ്ച്ച നടത്തിയ സ്‌പെഷ്യല്‍ െ്രെഡവില്‍ 2,362 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 234 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.0119 കി.ഗ്രാം), കഞ്ചാവ് (6.171 കി.ഗ്രാം), കഞ്ചാവ് ബീഡി (167 എണ്ണം) എന്നിവ പോലീസ് ഇവരില്‍നിന്ന് പിടിച്ചെടുക്കുകയുണ്ടായി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 14ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

ലഹരിക്കെതിരെ ഒരുമിച്ച് നടപടിയെയുക്കാന്‍ പോലിസും എക്‌സൈസും തീരുമാനിച്ചു. വലിയ അളവ് ലഹരിയെക്കുറിച്ചു വിവരം ലഭിച്ചാല്‍ ഒരു സംഘമായിട്ടായിരിക്കും ഇനി ഓപ്പറേഷന്‍. ഇരു സേനകളുടെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കാനും കോള്‍ ഡേറ്റ റെക്കോര്‍ഡ്, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എന്നിവ എക്‌സൈസ് ആവശ്യപ്പെടുമ്പോള്‍ താമസമില്ലാതെ കൈമാറാനും തീരുമാനിച്ചു. എഡിജിപി മനോജ് ഏബ്രഹാമിന്റെയും എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പുതിയ നീക്കം തീരുമാനിച്ചത്.

ആദ്യപടിയായി എക്‌സൈസ് തയാറാക്കിയ സ്ഥിരം പ്രതികളുടെ പട്ടിക പൊലീസിനും കൈമാറും. സ്ഥിരം ലഹരി കടത്തുന്നവരെ കര്‍ശന നിരീക്ഷണത്തില്‍ വയ്ക്കാന്‍ 997 പേരുടെ പട്ടികയാണ് തയാറാക്കിയത്. വീട്ടിലും നിരീക്ഷണം ലഹരി കടത്തുകേസുകളിലെ 497 പേരും അബ്കാരി കേസുകളിലെ 500 പേരും ഉള്‍പ്പെടുന്നതാണ് എക്‌സൈസ് പട്ടിക. ഇവരെ സ്ഥിരം കുറ്റവാളികളെന്നു കണക്കാക്കി നീക്കങ്ങള്‍ നിരീക്ഷിക്കും.