തിരുവനന്തപുരം: ഇപ്രാവശ്യത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം കവി പ്രഭാവര്‍മ്മക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഈ മാസം 27ന് ഒഎന്‍വിയുടെ ജന്മ വാര്‍ഷിക ദിനത്തില്‍ തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.
കവി ഒഎന്‍വി കുറുപ്പിന്റെ (19312016) സ്മരണയ്ക്കായി ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി 2017 മുതല്‍ നല്‍കി വരുന്ന പുരസ്‌കാരമാണ് ഒ എന്‍ വി സാഹിത്യ പുരസ്‌കാരം. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.