ചിന്നക്കനാല്‍: ചിന്നക്കനാലില്‍ കാട്ടാന ആക്രമണം. പന്നിയാര്‍ സ്വദേശി ജോസഫിനെ ആന ചവിട്ടികൊന്നു. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രണം ഉണ്ടായത്. ആക്രമണത്തിനുപിന്നില്‍ ചക്കക്കൊമ്പനാണെന്ന് സംശയിക്കുന്നതായി ആളുകള്‍ പറഞ്ഞു.
നിലിവില്‍ മൃതദേഹം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നുവരികയാണ്. നിരന്തരം കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ് ചിന്നക്കനാല്‍. ആളുകള്‍ ഇതിനെതിരേ നിരന്തരം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.