ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് ; വോട്ടര്‍മാരുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

Update: 2026-02-13 08:28 GMT

ന്യൂഡല്‍ഹി: ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്നത് വോട്ടര്‍മാരുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. ഇത് ഫെഡറല്‍ ഘടനയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിലുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) യോഗത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.ഭരണഘടന അനുശാസിക്കുന്നതുപോലെ, ഒരേസമയം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് അത്തരമൊരു ഭേദഗതി നടപ്പിലാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതിയെക്കുറിച്ചുള്ള അന്തിമ നിഗമനത്തിലേക്ക് ജെപിസി അടുക്കുകയാണ്. ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതിയെക്കുറിച്ചുള്ള ജെപിസിയുടെ റിപോര്‍ട്ട് മാര്‍ച്ച് അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് വിവരം.

Tags: