സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്
പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളില്‍ ഏഴുപേരും മരിച്ചു.
നിലവില്‍ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികില്‍സയിലുള്ളത്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിച്ചതിനാല്‍ ആരോഗ്യ തദ്ദേശ വകുപ്പുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കിയിട്ടുണ്ട്. പൊതു കുളങ്ങളും തോടുകളും നീന്തല്‍ കുളങ്ങളും കിണറുകളും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.