ഒമാനില്‍ വെള്ളപ്പാച്ചില്‍; മരണം ഏഴായി

Update: 2024-02-14 10:44 GMT
ഒമാനില്‍ വെള്ളപ്പാച്ചില്‍; മരണം ഏഴായി

മസ്‌കത്ത്: ഒമാനിലെ വെള്ളപ്പാച്ചിലില്‍ മരണസംഖ്യ ഏഴായി. ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അഖ്ദര്‍ വിലായത്തില്‍ വാദിയില്‍ വാഹനം ഒഴുക്കില്‍പ്പെട്ടാണ് മരണപ്പെട്ടത്. വാഹനത്തില്‍ രണ്ട് പേരാണുണ്ടായിരുന്നത്. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമുകള്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടാമനെ കണ്ടെത്താന്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.

Tags: