സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
ഇന്ന് രാവിലെയാണ് റഹീമിന് രോഗം സ്ഥിരീകരിച്ചത്
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി റഹീം(59)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് റഹീമിന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നാണ് റഹീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ഗുരുതരാവസ്ഥയിലായിരുന്നു.
മെഡിക്കല്‍ കോളജില്‍ എത്തിക്കുന്ന സമയത്ത് അബോധാവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒന്നര മാസത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സക്കിടെ ഏഴുപേര്‍ മരിച്ചു. രണ്ടു കുട്ടികളുള്‍പ്പടെ മൂന്നു പേര്‍ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു. നിലവില്‍ ഒന്‍പത് രോഗികളാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. ഒരാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലുണ്ട്.