ഫിലിപ്പീന്‍സില്‍ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണു: ഒരു മരണം

Update: 2026-01-09 09:35 GMT

മനില: ഫിലിപ്പീന്‍സില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണു. അപകടത്തില്‍ ഒരാള്‍ മരിച്ചതായും 38 പേര്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ 12പേര്‍ക്ക് പരിക്കേറ്റു.

തുറസായ പ്രദേശത്ത് സംസ്‌കരണത്തിനായി എത്തിക്കുന്ന മാലിന്യത്തിന്റെ കൂമ്പാരമാണ് പ്രദേശത്തെ ചെറിയ കെട്ടിടങ്ങള്‍ക്കു മുകളിലേക്ക് ഇടിഞ്ഞുവീണത്. ഇന്നലെ ഉച്ചകഴിഞ്ഞ് സെബു നഗരത്തിലെ ബിനാലിവ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. മാലിന്യക്കൂമ്പാരം, മണ്ണ്, അവശിഷ്ടങ്ങള്‍ എന്നിവ ഇടിഞ്ഞുവീഴുകയായിരുന്നു. 13 പേരെ രാത്രി തന്നെ രക്ഷപെടുത്തി. അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും ലാന്‍ഡ്ഫില്ലിലെ തൊഴിലാളികളാണ്. മാലിന്യസംസ്‌കരണ കേന്ദ്രത്തിനു പുറത്തുള്ള മറ്റു കെട്ടിടങ്ങളും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന്ത് വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.

Tags: