കടാതി പള്ളിയില്‍ കതിന പൊട്ടിത്തെറിച്ചു; ഒരു മരണം

Update: 2026-01-04 09:23 GMT

തൊടുപുഴ: മൂവാറ്റുപുഴ കടാതിയിലെ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ നടന്ന ആചാരവെടിക്കിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് കടാതി സ്വദേശിയായ രവി മരിച്ചത്. രവിയുടെ സഹായിയായി ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു.

പൊട്ടിത്തെറിയെ തുടര്‍ന്ന് കതിന നിറച്ചതിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Tags: