കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

Update: 2025-10-31 03:02 GMT

വൈക്കം: തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഇന്നുപുലര്‍ച്ചെ നാട്ടുകാരാണ് കാര്‍ കനാലില്‍ മറിഞ്ഞു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വൈക്കം അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. കാര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ള കാര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്ന് വൈക്കം പോലിസ് അറിയിച്ചു.