കനത്ത മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 26 പേര്‍ക്ക് പരിക്ക്

Update: 2025-12-27 10:10 GMT

ടോക്കിയോ: ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 50ലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇന്നലെ രാത്രി കന്‍എത്‌സു എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. ടോക്കിയോയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള മിനകാമി നഗരത്തിനടുത്ത് ആദ്യം രണ്ടു ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ എത്തിയ വാഹനങ്ങള്‍ മഞ്ഞ് മൂടിയ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പരസ്പരം ഇടിച്ചു.

പിന്നാലെ ചില വാഹനങ്ങളില്‍ തീപിടിത്തമുണ്ടായി. ഏകദേശം ഏഴു മണിക്കൂറിന് ശേഷമാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞത്. അപകടത്തില്‍ 77 വയസുള്ള ഒരു സ്ത്രീ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും, പുതുവല്‍സര ആഘോഷങ്ങളോട് അനുബന്ധിച്ച് റോഡുകളില്‍ ഗതാഗത തിരക്ക് കൂടുതലായിരുന്നു. അപകടത്തെ തുടര്‍ന്ന് കന്‍എത്‌സു എക്‌സ്പ്രസ് വേ താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു.

Tags: