പരപ്പനങ്ങാടിയില്‍ വള്ളങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

Update: 2025-05-22 04:08 GMT

പരപ്പനങ്ങാടി: മല്‍സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടില്‍ ഹംസക്കോയയുടെ മകന്‍ നവാസ് (40) ആണ് മരിച്ചത്. പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാന്‍ വള്ളവുമാണ് ഇന്ന് രാവിലെ കൂട്ടിയിടിച്ചത്.