പാലക്കാട്ട് കാര്‍ കത്തി ഒരാള്‍ മരിച്ചു

Update: 2025-12-18 12:24 GMT

പാലക്കാട്: പാലക്കാട് ധോണിയില്‍ കാര്‍ കത്തി നശിച്ചു. കാറിലുണ്ടായിരുന്നയാള്‍ മരിച്ചു. ധോണി-മുണ്ടൂര്‍ റോഡില്‍ അരിമണി എസ്റ്റേറ്റ് പരിസരത്താണ് സംഭവം. കാര്‍ കത്തുന്നതു കണ്ട ഒരു വഴിയാത്രികന്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. നാലു മണിയോടെയാണ് റോഡരികില്‍ കാര്‍ കത്തിയത്. നാട്ടുകാര്‍ തീ കെടുത്താന്‍ പരാമവധി ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉള്ളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടേതാണ് കാറെന്നാണ് പോലിസിനു ലഭിച്ച വിവരം. പോലിസ് അന്വേഷണം നടത്തി വരികയാണ്. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.