കോഴിക്കോട്ട് വാട്ടര്‍ടാങ്ക് തകര്‍ന്നുവീണ് ഒരു മരണം

Update: 2025-09-26 06:07 GMT

കോഴിക്കോട്: കോഴിക്കോട് വാട്ടര്‍ടാങ്ക് തകര്‍ന്നുവീണ് ഒരു മരണം. കോഴിക്കോട് തിരുവണ്ണൂരാണ് സംഭവം. തമിഴ്‌നാട് സ്വദേശി അറുമുഖനാണ് മരിച്ചത്. വാട്ടര്‍ ടാങ്ക് പൊളിക്കാനെത്തിയതാണ് അറുമുഖനും മറ്റൊരു തൊഴിലാളിയും. എന്നാല്‍ അതേ വാട്ടര്‍ടാങ്ക് തകര്‍ന്നുവീണ് അറുമുഖന്‍ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളിക്ക് പരിക്ക് പറ്റി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: