ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ബോട്ട് മറിഞ്ഞ് ഒരുമരണം

Update: 2025-07-31 05:58 GMT

ചൂട്ടാട്: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ആസാം സ്വദേശി അലിയാണ് മരിച്ചത്. ഒരാഴ്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് ഇത്. മല്‍സ്യബന്ധന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പുലിമുട്ട് നിര്‍മിച്ചതിലേ അപാകതയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് നാട്ടുകാര്‍ പറഞ്ഞു. പുലിമുട്ടിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് പറഞ്ഞുകൊണ്ട് സ്ഥലത്തെ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Tags: