ഓംപ്രകാശ് പ്രതിയായ ലഹരിക്കേസ്; സിനിമാതാരം ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ ചോദ്യം ചെയ്യും

ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഉടന്‍ നോട്ടീസ് അയക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു

Update: 2024-10-09 06:11 GMT

കൊച്ചി: കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മുറിയിലെത്തിയ സിനിമാതാരം ശ്രീനാഥ് ഭാസി പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവരെ ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പുട്ട വിമാലാദിത്യ. ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഉടന്‍ നോട്ടീസ് അയക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.താരങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ഏതു സാഹചര്യത്തിലാണ് ഇരുവരും ഹോട്ടലില്‍ എത്തിയതെന്നും ഗുണ്ടാനേതാവ് ഓംപ്രകാശുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കുമെന്നണ് സൂചനകള്‍. മണിക്കൂറുകളോളം ഇരുവരും ഹോട്ടലില്‍ ചെലവഴിച്ചതായണ് റിപ്പോര്‍ട്ടുകളുള്ളത്. ലഹരി പാര്‍ട്ടി നടന്നിട്ടുണ്ടോയെന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ പാര്‍ട്ടി നടന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ല. കൊക്കെയ്ന്‍ അടങ്ങുന്ന മയക്കുമരുന്ന് ഇവിടെ നിന്നും കണ്ടെടുത്തു.




Tags: