ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

Update: 2025-08-17 15:26 GMT

ആലപ്പുഴ: ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (കുഞ്ഞുമോള്‍-60) ആണ് മരിച്ചത്. ഇന്നു വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്. അമ്പലപ്പുഴ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. റംലത്തിന്റെ രണ്ടു സ്വര്‍ണവളകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വീടിനുള്ളില്‍ മുളകുപൊടി വിതറിയിട്ടുമുണ്ട്. വീടിന്റെ അടുക്കളവാതില്‍ തുറന്നും കിടന്നിരുന്നു. മോഷണത്തിന് വേണ്ടി വയോധികയെ കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ നിഗമനം. പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.