നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ വയോധികന്‍ ജീപ്പ് ഇടിച്ച് മരിച്ചു

Update: 2025-09-04 00:44 GMT

പരപ്പനങ്ങാടി: നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികന്‍ ജീപ്പിടിച്ച് മരിച്ചു. കരിങ്കല്ലത്താണി മടപ്പളളി അഹമ്മദ് ബാപ്പു (72) ആണ് മരിച്ചത്. ഇശാ നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ റോഡ് കുറുകെ കടക്കുന്നതിനിടെ ഇന്നലെ രാത്രി 8.20ന് അപകടം. അമിത വേഗതയില്‍ വന്ന ജീപ്പ് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. സാരമായി പരുക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. ഭാര്യ: സുബൈദ. മക്കള്‍: യൂനസ്, അബ്ദുസലാം, ഖാലിദ് (മൂവരും ചെന്നൈ), റാഷിദ്, സുലൈഖ, നൂര്‍ജഹാന്‍. മരുമക്കള്‍: സൈഫുനിസ, അലാമുദീന്‍, നാസര്‍, റംസീന, മുസ്രിഫ, റഷീദ. ഖബറടക്കം വ്യാഴം ഉച്ചക്ക് പാലത്തിങ്കല്‍ ജുമാഅത്ത് പളളിയില്‍.