എണ്ണവില കുതിച്ചുയര്‍ന്നു, ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 109 ഡോളര്‍ കടന്നു
തെഹ്‌റാന്‍: ഇറാനെതിരേ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധം തുടരുന്ന സാഹചര്യത്തില്‍ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ ഏകദേശം 8% ഉയര്‍ന്ന് ബാരലിന് 109 ഡോളറിനു മുകളിലായി.
യുദ്ധം ആരംഭിച്ചതിനുശേഷം എണ്ണവില ഏകദേശം 50% വര്‍ധിച്ചു. ഇത് ലോകമെമ്പാടുമുള്ള ഇന്ധന വിലയെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍.