നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

Update: 2025-05-12 14:52 GMT

പാലാ: നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയാനിയില്‍ കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ(18)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഹൈദരാബാദില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് സില്‍ഫ. ജൂണ്‍ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. പെണ്‍കുട്ടി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പോലിസ് അറിയിച്ചു.