ചങ്ങനാശേരി: സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി മരിച്ചു. ളായിക്കാട് ബൈപ്പാസ് റോഡിലായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടില്‍ ലാലി മോന്‍ ആന്റണിയുടെ മകള്‍ ലിനു ലാലിമോന്‍ (24) അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ലിനു, രണ്ടു ദിവസത്തെ അവധിക്കെത്തിയതാണ്. അമ്മയുമായി മാന്നാറിലുളള ആയുര്‍വേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.