'ഈയൊരു ദിവസത്തിനുവേണ്ടിയാണ് കാത്തിരുന്നത്'; ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് കന്യാസ്ത്രീകളുടെ കുടുംബം

Update: 2025-08-02 07:03 GMT

തിരുവനന്തപുരം: ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് കന്യാസ്ത്രീകളുടെ കുടുംബം. ഈയൊരു ദിവസത്തിനുവേണ്ടിയാണ് കാത്തിരുന്നതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. ഇനി അവരെ കാണാനുള്ള കാത്തിരിപ്പിലാണെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കോടതി ഉത്തരവ് ജയിലില്‍ എത്തുന്നതോടെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും.

ആശുപത്രി, ഓഫിസ് ജോലികള്‍ക്കായി കൂടെകൂട്ടിയ മൂന്നു പെണ്‍കുട്ടികളോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കന്യാസ്ത്രീകളെ ബജ്‌റംങ് ദള്‍ പ്രവര്‍ത്തകര്‍ അന്യായമായി തടവില്‍ വയ്ക്കുകയും പോലിസ് ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തത്. മനുഷ്യകടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ എടുത്തിരുന്നത്.

Tags: