തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം 78,000 ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റു

Update: 2025-03-09 15:14 GMT

തെല്‍അവീവ്: ഫലസ്തീനികള്‍ 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം 78,000 ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റെന്ന് റിപോര്‍ട്ട്. ഇതില്‍ പകുതിയില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ളവരാണ്. ഇത്രയും പേര്‍ക്ക് പരിക്കേറ്റതിനാല്‍ ഇസ്രായേലി സൈന്യം ആള്‍ക്ഷാമം അനുഭവിക്കുകയാണ്. കൂടാതെ 62 ശതമാനം പേര്‍ സൈക്കോളജിക്കല്‍ ട്രോമയും അനുഭവിക്കുന്നതായി ഇസ്രായേലി മാധ്യമമായ യദിയോത് അഹ്രോണോത്തിലെ റിപോര്‍ട്ട് പറയുന്നു. നിലവില്‍ 1,70,000 സൈനികര്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികില്‍സ തേടുന്നുണ്ട്. ഇത്രയും പേര്‍ എത്തിയതോടെ മാനസിക ആരോഗ്യ ഡോക്ടര്‍മാര്‍ക്കും പ്രതിസന്ധിയുണ്ടായി.