ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ഈ വര്‍ഷം 250 മാവോവാദികള്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്. ഇന്ന് രാവിലെ കാങ്കര്‍ ജില്ലയില്‍ ഒരു സ്ത്രീയടക്കം മൂന്നു പേരെ പോലിസ് വെടിവച്ചു കൊന്നു. ബസ്തര്‍, കൊണ്ടഗാവോന്‍, ബിജാപൂര്‍, ദന്തേവാദ, നാരായണ്‍പൂര്‍, സുഖ്മ എന്നീ ആദിവാസി പ്രദേശങ്ങളിലാണ് മാവോവാദി പ്രസ്ഥാനം ശക്തമായിരുന്നത്. ഇവിടെ വലിയ തോതില്‍ സൈനികവിന്യാസം നടത്തിയിട്ടുണ്ട്. 2024ല്‍ 219 പേരെയാണ് പോലിസും അര്‍ധസൈനിക വിഭാഗങ്ങളും കൊലപ്പെടുത്തിയിരുന്നത്. അതില്‍ 217ഉം ബസ്തര്‍ ജില്ലയിലായിരുന്നു.
അതേസമയം, ഒരുമാസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് മാവോവാദികള്‍ സെപ്റ്റംബര്‍ 15ന് ആഹ്വാനം ചെയ്തിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. മാവോവാദി കേന്ദ്രസമിതി വക്താവ് അഭയിന്റെ പേരില്‍ വന്ന ഒരു കത്താണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ കുറിച്ച് പറഞ്ഞത്. പക്ഷേ, അക്കാര്യത്തില്‍ സ്ഥിരീകരണമില്ല.