ഗസ: ബുധനാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകന്‍ മൊആതാസ് മുഹമ്മദ് റജബ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഗസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 221 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ പത്രപ്രവര്‍ത്തക സിന്‍ഡിക്കേറ്റ് അറിയിച്ചു.
'ഫലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രായേലിന്റെ തുടര്‍ച്ചയായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്‍ മൊആതാസ് റജബിന്റെ കൊലപാതകത്തെ' സിന്‍ഡിക്കേറ്റ് അപലപിച്ചു.
ഗസ നഗരത്തിലെ നോഫാല്‍ സ്ട്രീറ്റില്‍ സിവിലിയന്‍ വാഹനത്തെ ലക്ഷ്യമാക്കി ഇസ്രായേലി അധിനിവേശ വിമാനം അഴിച്ചു വിട്ട ആക്രമണത്തിലാണ് മൊആതാസ് റജബ് കൊല്ലപ്പെട്ടത്.