മാരത്തോണ്‍ ഓട്ടക്കാരന്‍ ഫൗജ സിങ് കാറപകടത്തില്‍ കൊല്ലപ്പെട്ട കേസ്; ഒരാള്‍ അറസ്റ്റില്‍

Update: 2025-07-16 05:17 GMT

ചണ്ഡിഗഢ്: ലോകപ്രശസ്ത മാരത്തോണ്‍ ഓട്ടക്കാരന്‍ ഫൗജ സിങ് റോഡപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ജലന്തറിലെ കര്‍ത്താപൂര്‍ സ്വദേശി അമൃത്പാല്‍ സിംങ് ധില്ലണ്‍ ആണ് പിടിയിലായത്. ഇയാള്‍ കുടുംബത്തോടൊപ്പം കാനഡയില്‍ താമസിച്ചുവരികയാണ്. ലോകതലപ്പാവണിഞ്ഞ ടൊര്‍ണാഡോ എന്നുവിളിപ്പേരുള്ള 114 വയസുകാരനായ ഫൗജയെ തിങ്കളാഴ്ചയാണ് കാറിടിച്ചത്. തുടര്‍ന്നാണ് മരണം. അപകടത്തിനിടയാക്കിയ പഞ്ചാബ് രജിസ്‌ട്രേഷനുള്ള ടൊയോട്ട ഫോര്‍ച്യൂണറും പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അമൃത്പാലിന്റെ കാര്‍ തിരിച്ചറിഞ്ഞത്.

പഞ്ചാബില്‍ ജനിച്ച ഫൗജ സിങ് 1990 മുതല്‍ ബ്രിട്ടനിലാണ് താമസിക്കുന്നത്. 89 വയസുമുതലാണ് ഓട്ടം ഗൗരവമായെടുത്തത്. നിരവധി അന്താരാഷ്ട്ര മാരത്തോണുകളില്‍ പങ്കെടുത്തിട്ടുണ്ട്. 1911 ഏപ്രില്‍ ഒന്നിനാണ് ജനനം. അഞ്ചുവയസുവരെ നടക്കാന്‍ കഴിയാത്ത കുട്ടിയായിരുന്നു. പിന്നീട് ഓട്ടക്കാരനായി.