റാപ്പര്‍ വേടനെതിരായ ആരോപണം: മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Update: 2025-05-30 12:16 GMT

കൊല്ലം: റാപ്പര്‍ വേടനെതിരായ പരാമര്‍ശത്തില്‍ കേസരി പത്രാധിപര്‍ എന്‍ ആര്‍ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കിഴക്കേ കല്ലട സ്‌റ്റേഷനിലെത്തിയ മധുവിനെ അറസ്റ്റു രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍വിട്ടു. കൊല്ലം കുണ്ടറയ്ക്കടുത്തുള്ള ക്ഷേത്രപരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് വേടന്റെ പാട്ടുകള്‍ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്നു മധു ആരോപിച്ചത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നംകാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചു. തുടര്‍ന്ന് സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.