വോട്ടുതട്ടിപ്പിലെ വെളിപ്പെടുത്തല്‍; രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ്
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു. ആരോപണത്തിനു തെളിവുകള്‍ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. രണ്ടു ബൂത്തുകളില്‍ വോട്ട് ചെയ്‌തെന്ന് പറയുന്ന ശകുന്‍ റാണി എന്ന സ്ത്രീയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തുവെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തിനു തെളിവ് നല്‍കാനാണ് ആവശ്യം.
വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനും പിന്തുണ നല്‍കാനുമായി കോണ്‍ഗ്രസ് വെബ്‌സൈറ്റ് ഇന്ന് ആരംഭിച്ചിരുന്നു. 'വോട്ട് ചോരി' (വോട്ട് കൊള്ള) എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. 'ഒരു വ്യക്തിക്ക് ഒരു വോട്ട്' എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനമെന്നും രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചിരുന്നു.