നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും നോട്ടിസ്

Update: 2025-07-28 06:38 GMT

കോട്ടയം: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും നോട്ടിസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ്. വഞ്ചനാകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. നിര്‍മാതാവ് ഷംനാസ് നല്‍കിയ പരാതിയിലാണ് നടപടി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാന്‍ നിര്‍ദേശമുണ്ട്.

നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്‌ഐആര്‍. മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവ് പി.എസ് ഷംനാസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് ഷംനാസ് പറയുന്നത്. കൂടാതെ തന്റെ അടുത്ത സിനിമയുടെ നിര്‍മാണ പങ്കാളിത്തം നല്‍കാമെന്നും ഉറപ്പ് നല്‍കി തന്നെ വഞ്ചിച്ചെന്നും പരാതിക്കാരന്‍ പറയുന്നു.

Tags: