തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടിസ്. മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ മോശം പരാമര്‍ശത്തിനെതിരേയാണ് നോട്ടീസ്. പരാമര്‍ശത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.
കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചു, പൊതുജനമധ്യത്തില്‍ അവഹേളിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.വി ജോയ് എം എല്‍ എ ആണ് അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.