'വോട്ടുചോരി മാത്രമല്ല നോട്ടുചോരിയും നടക്കുന്നുണ്ട്'; കെ എന്‍ ബാലഗോപാല്‍

വയനാട് പുനരധിവാസം; ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം

Update: 2026-01-29 04:22 GMT

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങള്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത് വോട്ടുചോരി മാത്രമല്ല നോട്ടുചോരിയും നടക്കുന്നുണ്ടെന്ന് ബജറ്റ് അവതരണത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തെ ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ബജറ്റ് വേളയില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നികുതിയേതര വരുമാനത്തില്‍ അഭിമാനമുള്ള വളര്‍ച്ചയുണ്ടായെന്ന് മന്ത്രി. 1,52,645 കോടി രൂപ തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി അഞ്ചുവര്‍ഷംകൊണ്ട് പിരിച്ചെടുക്കാന്‍ കഴിഞ്ഞു. സാമുഹിക ക്ഷേമ പെന്‍ഷനും സ്ത്രീ സുരക്ഷാ പെന്‍ഷനും വിഹിതം മാറ്റി വെച്ചു.

കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനം പിടിച്ചുനിന്നുവെന്ന് കെ എന്‍ ബാലഗോപാല്‍. വികസനത്തില്‍ കുറവുണ്ടായിട്ടില്ല. തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കേരളത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള ആനുപാതം കുറയ്ക്കാന്‍ കഴിഞ്ഞെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ജിഎസ്ടി പരിഷ്‌കരണത്തിലൂടെ 8,000 കോടിയുടെ വാര്‍ഷിക നഷ്ടമുണ്ടാകുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ലോക്കല്‍ ബോര്‍ഡ് ഓഫ് ഫിനാന്‍സ് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കാന്‍ സംവിധാനം ഒരുക്കും. ജില്ലാപഞ്ചായത്തുകള്‍ പ്രത്യേക വികസന ഫണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പര്‍മാരുടേയും കൗണ്‍സിലര്‍മാരുടേയും ഓണറേറിയം വര്‍ദ്ധിപ്പിക്കും. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍. പ്രാദേശിക സര്‍ക്കാരുകളിലെ അംഗങ്ങള്‍ക്ക് ക്ഷേമനിധി.

ഖരമാലിന്യ സംസ്‌കരണത്തിന് അടക്കം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക വിഹിതം നല്‍കും. നികുതി വരുമാനം കൂട്ടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം. തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചു. വയോജന സംരക്ഷണത്തിന് എല്‍ഡര്‍ലി ബജറ്റ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ടായി 3,236.76 കോടി. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക്. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തി. 10,189 കോടിയാണ് വകയിരുത്തിയത്. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നല്ലെന്നും മതമല്ല, മതമല്ല മതമല്ല പ്രശ്‌നം എന്നാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും കെ എന്‍ ബാലഗോപാല്‍. എരിയുന്ന വയറിലെ തീയാണ് പ്രശ്‌നമെന്നും ബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍. വയനാട് പുനരധിവാസം; ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം.

ചൈനക്കുശേഷം ആദ്യമായി അതിദാരിദ്ര്യ വിമുക്ത പരിപാടി. അമേരിക്കയേക്കാള്‍ കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍. ദേശീയ പാത നിര്‍മാണം ദ്രുതഗതിയില്‍. ദേശീയപാത വരുന്നത് പിണറായി വിജയന്റെ ഇച്ഛാശക്തികൊണ്ട്. കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങില്ല. വ്യവസായ വളര്‍ച്ച സമാനതകളില്ലാത്ത നിലയില്‍.

പ്രഖ്യാപനങ്ങള്‍;

ക്ഷേമപെന്‍ഷന് 14,500 കോടി ബജറ്റ് വിഹിതം.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തില്‍ 1,000 രൂപയുടെ വര്‍ധനവ്.

സാക്ഷരതാ പ്രേരക് മാര്‍ക്ക് പ്രതിമാസം 1,000 രൂപയുടെ വര്‍ധനവ്.

അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് 1,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചു.

പ്രീപ്രൈമറി അധ്യാപകരുടെ വേതനം 1,000 രൂപ വര്‍ധിപ്പിച്ചു.

സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി.

കണക്ട് സ്‌കോളര്‍ഷിപ്പിന് 400 കോടി.

നികുതിദായകരെ ആദരിക്കാന്‍ അഞ്ചുകോടി മാറ്റിവെച്ചു.

കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് നല്‍കിയ ക്ഷേമ പെന്‍ഷന്‍ 90,000 കോടി രൂപ.

62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2,000 രൂപ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ എത്തിക്കുന്നു.

ക്ഷേമ പെന്‍ഷനായി രണ്ടാം പിണറായി സര്‍ക്കാര്‍ നല്‍കിയ തുക 48,383.83 കോടി രൂപ.

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ ലോക്കല്‍ ബോര്‍ഡ് ഓഫ് ഫിനാന്‍സ് രൂപീകരിക്കും.

കേരള ഖരമാലിന്യ സംസ്‌കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങള്‍ക്ക് 160 കോടി രൂപ.

2026-27ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5% വരുന്ന 10,189 കോടി രൂപ പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള വികസന ഫണ്ടായി നീക്കി വെക്കും.

തദ്ദേശസ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്കായി ക്ഷേമനിധി.

സ്‌കൂള്‍പാചകത്തൊഴിലാളികളുടെ ദിവസവേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.